തിരുവനന്തപുരം: മുസ്ലീം ലീഗ് ഒരു രാഷ്ടീയ പാര്‍ട്ടിയാണോ മുസ്ലീം സാമുദായിക സംഘടനയാണോ എന്ന കാര്യത്തില്‍ ലീഗ് നേതൃത്വം ആശയക്കുഴപ്പത്തിലാണെന്ന് മന്ത്രി കെ.ടി.ജലീല്‍ .ലീഗിന്റെ സംശയം മാറാന്‍ ലീഗെന്ന ന്യൂനപക്ഷ രാഷട്രീയ സംഘടനയുടെ പേരില്‍ നിന്ന് മുസ്ലീം ഒഴിവാക്കുക. അല്ലാത്തിടത്തോളം സംശയ രോഗം ലീഗിനെ വേട്ടയാടിക്കൊണ്ടേയിരിക്കുമെന്നും ജലീല്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലാണ് ജലീൽ വിമർശനമുന്നയിച്ചത്.
മുസ്ലീം ലീഗിനെ വിമര്‍ശിച്ചാല്‍ അതെങ്ങനെയാണ് മുസ്ലീം സമുദായത്തിനെതിരാവുകയെന്നും കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് കേരള കോണ്‍ഗ്രസോ ആര്എസ്പിയോ ആണെന്ന് പറഞ്ഞാല്‍ ഇല്ലാത്ത ഒരു വ്യാഖ്യാനം മുസ്ലീം ലീഗാണെന്ന് പറയുമ്പോള്‍ ഉണ്ടാകുന്നത് ആരുടെ കുഴപ്പമാണെന്നും ജലീൽ ചോദിച്ചു.
വര്‍ഗീയക്കണ്ണടയിലൂടെ എല്ലാത്തിനേയും നോക്കിക്കാണുന്നവര്‍ക്ക് എല്ലാം വര്‍ഗീയമായി തോന്നുക സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.