വാഹനാപകടത്തില്‍ പെൺകുട്ടികൾ മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

കൊല്ലം: കൊല്ലം തെന്മലയിൽ മൂന്ന് പെൺകുട്ടികളുടെ മരണത്തിനിടിയാക്കിയ അപകടത്തിനു കാരണമായ വാഹനത്തിന്‍റെ ഡ്രൈവറെ തെന്മല പോലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് കന്യാകുമാരി ചുങ്കൻ കടൈയിൽ കുളലാർ തെരുവിൽ വെങ്കിടേഷ് (40)ആണ് അറസ്റ്റിലായത്. 

ബുധനാഴ്ച വൈകിട്ട് മൂന്നേകാലോടെയാണ്  അപകടം നടന്നത്.  തെന്മല ഉറുകുന്ന് നേതാജി ശ്യാമ സദനത്തിൽ സന്തോഷ് – സിന്ധു ദമ്പതികളുടെ മക്കളായ ശാലിനി (13), ശ്രുതി (11), അയൽവാസിയായ കുഞ്ഞുമോൻ- സുജ ദമ്പതികളുടെ മകൾ കെസിയ (17) എന്നിവരാണ് മരിച്ചത്.


أحدث أقدم