ന്യൂദൽഹി: പുതിയ പാർലമെന്റ് മന്ദിത്തിന് ഡിസംബർ പത്തിന് ശിലാസ്ഥാപനം നടത്തും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ശിലസ്ഥാപിക്കുന്നത്. അന്നുനടക്കുന്ന ഭൂമി പൂജയും പ്രധാനമന്ത്രി നിർവഹിക്കും.
2022 ഒക്ടോബറിൽ പണി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.പാർലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 108-ാം പ്ലോട്ടിലാണ് 60,000 മീറ്റർ സ്ക്വയറിലുളള പുതിയ മന്ദിരം ഉയരുന്നത്. പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്സഭാ ചേംബറിൽ 888 അംഗങ്ങൾക്കും രാജ്യസഭ ചേംബറിൽ 384 അംഗങ്ങൾക്കും ഇരിപ്പിട സൗകര്യമുണ്ടായിരിക്കും.
ഭാവിയിൽ ഇരുസഭകളിലെ അംഗങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് കണക്കിലെടുത്താണ് ഇരിപ്പിട സൗകര്യം വർധിപ്പിച്ചിരിക്കുന്നത്. മന്ദിരത്തിൽ എല്ലാ എംപിമാർക്കും പ്രത്യേകം ഓഫീസുകളുണ്ടായിരിക്കും.