ക്ഷേമപെന്‍ഷന്‍ തുക കൂട്ടി.തദ്ദേശ തെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനം നിറവേറ്റുന്നുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെന്‍ഷനിലും ക്ഷേമപെന്‍ഷനിലും വര്‍ധന വരുത്താന്‍l തീരുമാനിച്ചു. 100 രൂപ കൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. അടുത്ത മാസം മുതല്‍ വര്‍ധന നിലവില്‍ വരും. പെരുമാറ്റച്ചട്ടം പിന്‍വലിക്കുമ്പോള്‍ ഇതുസംബന്ധിച്ച് ഉത്തരവിറങ്ങുമെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനമാണിത്
ഇതോടെ നിലവിലെ 1400 രൂപ പെന്‍ഷന്‍ 1500 രൂപയാകും. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 49.44 ലക്ഷം പേര്‍ക്കും ക്ഷേമപെന്‍ഷന്‍ 10.88 ലക്ഷം പേര്‍ക്കുമാണ് നല്‍കുന്നത്
أحدث أقدم