പാലക്കാട് : തേങ്കുറിശി മാനാംകുളമ്പില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തേങ്കുറിശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ ഭാര്യയുടെ ബന്ധുക്കളെന്ന് സൂചന. ദുരഭിമാനക്കൊലയെന്ന് സംശയം. മൂന്നു മാസം മുന്‍പാണ് അനീഷ് വിവാഹിതനായത്. ഭാര്യയുടെ പിതാവ് പ്രഭുവും അമ്മാവന്‍ സുരേഷും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. അമ്മാവന്‍ സുരേഷ് കസ്റ്റഡിയില്‍.