തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുള്ളതായി ഇന്റലിജന്‍സ്








തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 

ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തലസ്ഥാന ജില്ലയുള്‍പ്പെടെ അഞ്ച് ജില്ലകളില്‍ 1500 ഓളം പ്രശ്‌ന സാധ്യതാ ബൂത്തുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഇന്റലിജന്‍സ് സംഘര്‍ഷ മുന്നറിയിപ്പു കൈമാറിയത്. 

ചെറുതും വലുതുമായ കാരണങ്ങളാല്‍ രാഷ്ട്രീയ ഏറ്റുമുട്ടലുകളും സംഘര്‍ഷങ്ങളുമുണ്ടായ എല്ലാ സ്ഥലങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും വരെ അതീവ ജാഗ്രത വേണമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അറിയിപ്പ്.


أحدث أقدم