വീട്ടുജോലിക്കാരിയുടെ മരണം; ഫ്ലാറ്റ് ഉടമ കൂടുതൽ കുരുക്കിലേക്ക്






കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീട്ടുജോലിക്കാരി തമിഴ്നാട് സ്വദേശിനി വീണു മരിച്ച സംഭവത്തിൽ ഫ്ലാറ്റ് ഉടമയ്ക്കെതിരെ മനുഷ്യക്കടത്തിന് പൊലീസ് കേസ് എടുത്തു.  

ഇതിനിടെ ഫ്ലാറ്റ് ഉടമ ഇംത്യാസ് അഹമ്മദ് മുൻകൂർ ജാമ്യത്തിനായി എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു. അഡ്വാൻസ് ആയി വാങ്ങിയ പതിനായിരം രൂപ മടക്കി നൽകാത്തതിന്‍റെ പേരിലാണ് ഫ്ലാറ്റ് ഉടമ, കുമാരിയെ തടഞ്ഞുവെച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

കൊച്ചി മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൻ ഫ്ലാറ്റിന്‍റെ ആറാം നിലയിൽ നിന്ന് വീണ് തമിഴ്നാട് കടലൂർ സ്വദേശിനിയായ കുമാരി മരിച്ച സംഭവത്തിലാണ് മനുഷ്യക്കടത്ത് വകുപ്പ് കൂടി പൊലീസ് ഉൾപ്പെടുത്തിയത്. ഫ്ലാറ്റ് ഉടമയും അഭിഭാഷകനുമായ ഇംത്യാസ് അഹമ്മദ് ജോലിക്കെന്നപേരിൽ കുമാരിയെ തമിഴനാട്ടിൽ നിന്നെത്തിച്ച് തടങ്കലിലാക്കിയെന്നാണ് കുറ്റം. അന്യായമായി തടങ്കലിൽവെച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു നേരത്തെ കേസ് എടുത്തിരുന്നത്. 

  പൊലീസ് അറസ്റ്റിന് നീക്കം ആരംഭിച്ചതോടെ ഒളിവിൽ പോയ ഇംത്യാസ് അഹമ്മദ്  എറണാകുളം സെഷൻസ് കോടതിയിൽ നൽകിയ മുുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. 



أحدث أقدم