വള്ളിക്കുന്ന്: അധികരമേറ്റതിന് തൊട്ടുപിന്നാലെ തേഞ്ഞിപ്പലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് ആത്മഹത്യക്ക് ശ്രമിച്ചു. തേഞ്ഞിപ്പലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.വിജിത് (31) ആണ് വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആത്മഹത്യ ശ്രമത്തിന്റെ കാരണം വ്യക്തമല്ല.
ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നില ഗുരുതരമായി തുടരുകയാണ്. തേഞ്ഞിപ്പലം ഗ്രാമപ്പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ നിന്നാണ് ഇയാള്‍ മത്സരിച്ചു ജയിച്ചത്. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായാണ് 11ാം വാര്‍ഡില്‍ നിന്ന് വിജിത്ത് വിജയിച്ചത്