അടുത്ത വർഷമാദ്യം ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. ഫോണ്‍ നിര്‍മ്മാണ കാരാറുകാരായ ഫ്ലെക്സാണ് ഈ പുതിയ ഫോണ്‍ നിര്‍മ്മിക്കുന്നതെന്നാണ് സൂചന. റിലയന്‍സ് കമ്പനിയുടെ നിലവിലെ രാജ്യവ്യാപകമായ ശൃംഖല ഉപയോഗപ്പെടുത്താനും ജിയോയ്ക്കായി കൂടുതല്‍ വരിക്കാരെ നേടാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിലവിലുള്ള ജിയോ ഗൂഗിള്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളുമായാണ് ജിയോയുടെ 4 ജി ഫീച്ചര്‍ ഫോണിന്റെ ലോഞ്ചിങ് നടക്കുക. 7.7 ശതമാനം ഓഹരികള്‍ക്കായി ഗൂഗിള്‍ ജിയോ പ്ലാറ്റ്‌ഫോമില്‍ 33,737 കോടി രൂപ നിക്ഷേപിച്ചു. 5,000 രൂപയില്‍ താഴെ വിലയുള്ള ഒരു ഫോണ്‍ കൊണ്ടുവരാനാണു ജിയോ ആഗ്രഹിക്കുന്നതെന്ന് കമ്പനി ഉദ്യോഗസ്ഥര്‍ പിടിഐയോട് പറഞ്ഞു.