തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിയുമ്പോൾ സംസ്ഥാനത്തെ കോവിഡ് കണക്ക് ഉയരുമെന്ന് ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഒന്നാംഘട്ട പോളിംഗ് തുടങ്ങിയ സമയത്ത് പലയിടങ്ങളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. ഇത് വലിയ ആശങ്ക സൃഷ്ടിച്ചു.
പ്രചാരണത്തിന്റെ പലഘട്ടങ്ങളിലും പലയിടങ്ങളിലും വലിയ തിരക്കുകൾ ഉണ്ടാകുന്നുണ്ട്. അത് ഒഴിവാക്കണം. നിലവിലെ പോരായ്മകൾ പരിഹരിച്ചാകും മുന്നോട്ട് പോവുകയെന്നും മന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനം മുന്നിൽ കാണണമെന്നും ജാഗ്രത കൈവിടരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.