ആമാശയത്തില്‍ തറച്ച സൂചി ശസ്​ത്രക്രിയ കൂടാതെ പുറത്തെടുത്തു


കോഴിക്കോട്​: ആമാശയത്തില്‍ തറച്ച സൂചി ശസ്​ത്രക്രിയ കൂടാതെ പുറത്തെടുത്ത്​ മെഡിക്കല്‍ കോളജ്​ ആശുപത്രി സര്‍ജറി വിഭാഗം. 

മലപ്പുറം സ്വദേശിയായ 13 കാര​ൻ്റെ‍     ആമാശയത്തിലാണ്​ സൂചി തറച്ചത്​. ഒരാഴ്​ച മുമ്പായിരുന്നു സംഭവം. ശക്​തമായ വയറുവേദനയുമായി ആശുപത്രിയിലെത്തിയ കുട്ടിയുടെ എക്​സ്റേ റിപ്പോര്‍ട്ടിലാണ്​ ആമാശയത്തിലെ സൂചി കണ്ടെത്തിയത്​.

ആശുപത്രിയില്‍ പുതുതായി സ്​ഥാപിച്ച ഒ.ജി.ഡി എന്‍ഡോസ്​കോപ്പി സെന്‍ററിലൂടെയാണ് ശസ്​ത്രക്രിയയില്ലാതെ സൂചി പുറത്തെടുത്തത്. 

വെള്ളിയാഴ്​ചയാണ്​ ഒ.ജി.ഡി എന്‍ഡോസ്​കോപ്പി മെഡിക്കല്‍ കോളജില്‍ സ്​ഥാപിച്ചത്​. അന്നുതന്നെ കുട്ടിയുടെ ആമാശയത്തില്‍ നിന്ന്​ സൂചി​ വിജയകരമായി നീക്കാനുമായി.



أحدث أقدم