സംഘർഷം സൃഷ്ടിക്കാനുളള ശ്രമം അപലപനീയമെന്ന് ഓർത്ത‍ഡോക്സ് സഭ







കൊച്ചി: സംഘം ചേർന്ന് ദേവാലയങ്ങളിൽ സംഘർഷം സൃഷ്ടിക്കാനുളള യാക്കോബായ വിഭാഗത്തിന്‍റെ ശ്രമം അപലപനീയമെന്ന് ഓർത്ത‍ഡോക്സ് സഭ. 

ആരാധനയ്ക്ക് എത്തുന്ന  വിശ്വാസികളെ തടയില്ലെന്ന നിലപാടിൽ മാറ്റമില്ല. പളളി കൈയ്യേറാനുളള ശ്രമം നീതിന്യായ വ്യവസ്ഥയോടുളള വെല്ലുവിളിയാണ്. 

തെര‌ഞ്ഞെടുപ്പ് സമയങ്ങളിൽ സംഘർഷ സമരങ്ങൾ സംഘടിപ്പിക്കുന്നതിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ടു. 


أحدث أقدم