അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു






ഇടുക്കി: അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തലയാര്‍ എസ്‌റ്റേറ്റ് ഫാക്ടറി ഡിവിഷന്‍ സ്വദേശിയായ കറുപ്പസാമി (34) ആണ് മരിച്ചത്. മൂന്നാര്‍- ഉടുമലപ്പേട്ട അന്തര്‍സംസ്ഥാന പാതയിലെ പള്ളനാടില്‍ വച്ച് വൈകിട്ടായിരുന്നു അപകടം. വീട്ടില്‍ നിന്ന് ബൈക്കില്‍ മറയൂരിലേക്ക് പോകും വഴി എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ പോയി. 

അപകടം നടന്ന സ്ഥലത്ത് നിന്ന് മറയൂരിലെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

أحدث أقدم