വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് സ​മ്മ​തി​ദാ​യ​ക​ര്‍ ഹാജരാക്കേണ്ട അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ല്‍ രേ​ഖകൾ ഏതൊക്കെ എന്ന് അറിയാംഇവ ഇല്ലാതെ വോട്ട് രേഖപ്പെടുത്താൻ സാധിക്കില്ല

  

 വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഹാ​ജ​രാ​ക്കാ​വു​ന്ന രേ​ഖ​ക​ള്‍ ചു​വ​ടെ.

1. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ ന​ല്‍​കി​യ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്.
2. പാ​സ്പോ​ര്‍​ട്ട്.
3. ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്.
4 പാ​ന്‍ കാ​ര്‍​ഡ്.
5. ആ​ധാ​ര്‍ കാ​ര്‍​ഡ്.
6. ഫോ​ട്ടോ പ​തി​ച്ച എ​സ്എ​സ്എ​ല്‍​സി ബു​ക്ക്.
7. ഏ​തെ​ങ്കി​ലും ദേ​ശ​സാ​ത്‌കൃ​ത ബാ​ങ്കി​ല്‍ നി​ന്നും തെര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക്ക് ആ​റ് മാ​സം മു​മ്പ് വ​രെ ന​ല്‍​കി​യി​ട്ടു​ള്ള ഫോ​ട്ടോ പ​തി​ച്ച പാ​സ് ബു​ക്ക്.
8. സം​സ്ഥാ​ന തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ന​ല്‍​കി​യി​ട്ടു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്.
സം​സ്ഥാ​ന​ത്ത് മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 
ആ​ദ്യ​ഘ​ട്ടം ഡി​സം​ബ​ർ എ​ട്ടി​നാ​ണ് ന​ട​ക്കു​ക. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് ഒ​ന്നാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ്.
ര​ണ്ടാം​ഘ​ട്ടം ഡി​സം​ബ​ർ പത്തിനാ​ണ് ന​ട​ക്കു​ക. കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ. 
മൂ​ന്നാം​ഘ​ട്ടം ഡി​സം​ബ​ർ 14നാ​ണ്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർഗോഡ് ജി​ല്ല​ക​ളി​ലാ​ണ് മൂ​ന്നാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ്. വോ​ട്ടെ​ണ്ണ​ൽ ഡി​സം​ബ​ർ 16 ന് ​ന​ട​ക്കും.


Previous Post Next Post