വോട്ടു രേഖപ്പെടുത്തുന്നതിനായി ഹാജരാക്കാവുന്ന രേഖകള്‍ ചുവടെ.
1. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ തിരിച്ചറിയല്‍ കാര്‍ഡ്.
2. പാസ്പോര്‍ട്ട്.
3. ഡ്രൈവിംഗ് ലൈസന്‍സ്.
4 പാന്‍ കാര്‍ഡ്.
5. ആധാര്‍ കാര്‍ഡ്.
6. ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്.
7. ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസം മുമ്പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക്.
8. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്.
സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ആദ്യഘട്ടം ഡിസംബർ എട്ടിനാണ് നടക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഒന്നാംഘട്ട വോട്ടെടുപ്പ്.
രണ്ടാംഘട്ടം ഡിസംബർ പത്തിനാണ് നടക്കുക. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ.
മൂന്നാംഘട്ടം ഡിസംബർ 14നാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മൂന്നാംഘട്ട വോട്ടെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 16 ന് നടക്കും.