സിനിമ മേക്കപ്പ്മാൻ ഷാബുപുൽപള്ളി അന്തരിച്ചു.






വയനാട്: സിനിമ  മേക്കപ്പ്മാൻ  ഷാബുപുൽപള്ളി (37)അന്തരിച്ചു.ശശിമലയിലെ വീട്ടിൽ ഇന്നലെ വൈകിട്ടായിരുന്നു അപകടം. ക്രിസ്തുമസ്സ്‌ സ്റ്റാർ തൂക്കാൻ വീട്ടുമുറ്റത്തുള്ള മരത്തിൽ കയറിയപ്പോഴുണ്ടായ വീഴ്ച്ചയാണ് മരണ കാരണം . ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

നിവിൻപോളിയുടെ പേഴ്‌സണല്‍ മേക്കപ്പ്മാനായി പ്രവർത്തിച്ചു വരുകയായിരുന്നു. പ്രമുഖ മേക്കപ്പ്മാന്‍ ഷാജി പുല്‍പ്പള്ളിയുടെ സഹോദരനാണ്.സംസ്കാരം ഇന്ന് നടക്കും .ഭാര്യ :ലക്ഷ്മി .മക്കൾ : അബിൻ ദേവു കൃഷ്ണ ,ഗൗരി ദക്ഷ .



أحدث أقدم