ബുറേവി - ഇന്ന് മുതൽ; സംസ്ഥാനത്ത് മഴക്ക് സാധ്യത






ബുറേവി - ഇന്ന് മുതൽ സംസ്ഥാനത്ത് മഴക്ക് സാധ്യത
 തിരുവനന്തപുരത്ത് അതീവ ജാഗ്രത വേണമെന്ന് അധികൃതർ

ശ്രീലങ്കയുടെ കിഴക്കൻ തീരത്തു നിന്നും സഞ്ചരിച്ച് തമിഴ്നാട്ടിലെ തുത്തൂക്കുടി,തിരുനൽവേലി വഴി എത്തുന്ന ചുഴലിക്കാറ്റ്  മൂലം ഡിസം 5 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഡിസംബർ 3 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. മുൻകരുതൽ എന്ന നിലയ്ക്ക് മിക്കയിടങ്ങളിലും ഇതിനകം ജാഗ്രതാ മുന്നറിയിപ്പുകൾ ജില്ലാ ഭരണകൂടങ്ങൾ നൽകി കഴിഞ്ഞു.


أحدث أقدم