എം ശിവശങ്കറിന് സുപ്രധാന പങ്കെന്ന് കസ്റ്റംസ് റിപ്പോർട്ട്.



കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് സുപ്രധാന പങ്കെന്ന് കസ്റ്റംസ് റിപ്പോർട്ട്. കേസുമായി ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് കിട്ടിയെന്നും ഉന്നത ഉന്നത പദവിയിലിരിക്കുന്ന ഒരാൾ ഇതിൽ ഉൾപ്പെട്ടത് കേരള ചരിത്രത്തിൽ കേട്ട് കേൾവിയില്ലാത്തതെന്നും കസ്റ്റംസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രണ്ടാഴ്ച നടത്തിയ ചോദ്യം ചെയ്യലിലെ സുപ്രധാന ചോദ്യങ്ങളിൽ നിന്നും ശിവശങ്കർ ഒഴിഞ്ഞുമാറുന്നുകയാണെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. ശിവശങ്കറിനൊപ്പം  കൂടുതൽ  പേരെ ഇനിയും ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. 

 
أحدث أقدم