അഭയ കൊലക്കേസ്ന്യായാധിപന്‍ നീതിമാനായ ദൈവത്തെ പോലെ ശിക്ഷ വിധിച്ചു ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ജോമോന്‍ പുത്തന്‍പുരയ്ക്കല്‍


കോട്ടയം: ന്യായാധിപന്‍ നീതിമാനായ ദൈവത്തെ പോലെ ശിക്ഷ വിധിച്ചുവെന്നാണ് അഭയ കൊലക്കേസ് വിധിയ്ക്ക് ശേഷം ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പ്രതികരണം.


 മൂന്ന് പതിറ്റാണ്ട് കാലത്തെ നിയമപോരാട്ടം വിജയംകണ്ടിരിക്കുന്നു. അഭയക്ക് 100 ശതമാനവും നീതി ലഭിച്ചു. ഏറെ സന്തോഷമുണ്ടെന്നും ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറായിരുന്ന ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ പറഞ്ഞു. വിധിയില്‍ അഭിമാനവും സന്തോഷവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വര്‍ഗീസ് പി. തോമസ് പറഞ്ഞു. നീതി ലഭിച്ചെന്ന് അഭയയുടെ സഹോദരനും പ്രതികരിച്ചു. തടവ് ഒരു ദിവസമാണെങ്കിലും അത് നീതിയാണ്. ഇത് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണെന്ന് അഭയയുടെ സഹോദരന്‍ ബിജു തോമസ് പറഞ്ഞു.
أحدث أقدم