ന്യൂഡൽഹി: ലാവലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. സിബിഐ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് മാറ്റിയത്. കേസ് വീണ്ടും ജനുവരി ഏഴിന് പരിഗണിക്കും.
അധികരേഖകൾ സമർപ്പിക്കുന്നതിന് കൂടുതൽ സമയം വേണമെന്ന സിബിഐ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അധികരേഖകൾ ഏഴിനകം സിബിഐ കോടതിയിൽ സമർപ്പിക്കും. ജസ്റ്റീസ് യു.യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിലാണ് കേസ് പരിഗണിച്ചത്.
തുടര്‍ച്ചയായി കേസ് മാറ്റുന്നതില്‍ സുപ്രീം കോടതി അതൃപ്തി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ ഊർജസെക്രട്ടറി കെ. മോഹനചന്ദ്രന്, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.