കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന ജില്ലാതല സമ്പർക്ക പരിപാടി എൻഎസ്എസ് ബഹിഷ്കരിച്ചു. എന്‍എസ്എ സിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താലൂക്ക് യൂണിയന്റെ തീരുമാനം.
തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി കേരള പര്യടനം നടത്തുന്നത്. ഇന്ന് രാവിലെ കൊല്ലവും വൈകുന്നേരം പത്തനംതിട്ടയും മുഖ്യമന്ത്രി സന്ദർശിക്കും. എൽഡിഎഫിന്റെ നേതൃത്വത്തിലാണ് യാത്ര നടത്തുന്നത്.