തിരു: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം താന്‍ ലംഘിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നടത്തിവരുന്ന സൗജന്യ കോവിഡ് ചികിത്സയുടെ തുടര്‍ച്ചയാണ് സൗജന്യ വാക്‌സിനും. ഒരു ചോദ്യത്തിനു മറുപടിയായാണ് താനിത് പറഞ്ഞതെന്നും പിണറായി പറഞ്ഞു. പിണറായി പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് സൗജന്യ ചികിത്സ കേരളത്തില്‍ മാത്രം നടന്നുവരുന്നതാണ്. അതിന്റെ തുടര്‍ച്ചയായാണ് സൗജന്യ വാക്‌സിനും നല്‍കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിനു മറുപടിയായാണ് താന്‍ ഇത് പറഞ്ഞത്. ഒരുതരത്തിലുള്ള പെരുമാറ്റച്ചട്ടലംഘനവും താന്‍ നടത്തിയിട്ടില്ല. വാക്‌സിന്‍ വിഷയം വിവാദമാക്കുന്നത് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു LDF വൻ വിജയം നേടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു