പാമ്പാടിയിലെ മോർ സൂപ്പർ മാർക്കറ്റിലെ അഞ്ച് ജീവനക്കാർക്ക് കോവിഡ്



പാമ്പാടി :പാമ്പാടി വട്ടമലപ്പടിയിലെ മോർ സൂപ്പർമാർക്കറ്റിലെ 5 ജീവനക്കാർക്ക് ഇന്ന് കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അടപ്പിച്ചു ,  ഇന്ന് രാവിലെയാണ് രോഗം സ്ഥിതീകരിച്ചത് തുടർന്ന് ആരോഗ്യ വകുപ്പ് സ്ഥലത്ത് എത്തി കട അടക്കാൻ  പറഞ്ഞെങ്കിലും ആദ്യം മോർ സൂപ്പർമാർക്കറ്റിലെ ജീവനക്കാർ  സമ്മതിച്ചില്ല
 തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കടുത്ത നടപടി എടുക്കുമെന്ന് പറഞ്ഞപ്പോൾ ആണ് ഇവർ കട അടക്കാൻ സമ്മതിച്ചത് പാമ്പാടി പോലീസും സ്ഥലത്ത് എത്തിയിരുന്നു  അപകടങ്ങൾ തുടർക്കഥയായ 
വട്ടമലപ്പടി വളവിൽ സ്ഥിതി ചെയ്യുന്ന മോർ സൂപ്പർമാർക്കറ്റിൽ എത്തുന്ന ആവശ്യക്കാർ വളവിൽ അപകടകരമായ രീതിയിൽ വാഹനം പാർക്ക് ചെയ്തിരുന്നു പാമ്പാടി പോലീസ് കർശന നടപടി എടുത്തതിനെ തുടർന്നാണ് ഇത് അവസാനിച്ചത് 
സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് ഇവിടെ കച്ചവടം നടത്തുന്നത് എന്ന് കഴിഞ്ഞ ദിവസം  സ്ഥാപനത്തിലെ ജീവനക്കാരെ ചൂണ്ടിക്കാട്ടിയതായി പങ്ങട സ്വദേശി അനിൽ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞുകളത്തിൽപ്പടിയിലെ മോർ സൂപ്പർ മാർക്കറ്റും വളവിലാണ് സ്ഥിതി ചെയ്യുന്നത് 
പാമ്പാടിയിലെ എല്ലാ കച്ചവട സ്ഥാപനങ്ങളും കടക്കുള്ളിൽ ആളെ തിക്കിഞെരുക്കി കയറ്റി കച്ചവടം ചെയ്യാറില്ല.  ഇതിന് ഘടക വിരുദ്ധമായി കടക്കുള്ളിൽ ആളെ ഇടിച്ചു കയറ്റി കച്ചവടം ചെയ്തതാണ് രോഗം പടരാൻ കാരണമായത് എന്ന് നാട്ടുകാർ ആരോപിച്ചു
أحدث أقدم