മുണ്ടക്കയത്ത് പുലർച്ചെ ആറു മണിക്ക് പോളിംഗ് ആരംഭിച്ചു; അബദ്ധം തിരിച്ചറിഞ്ഞ് നിർത്തിവച്ചു









കോട്ടയം: മുണ്ടക്കയം  ഇളങ്കാട്ടിൽ രാവിലെ 6 ന് വോട്ടെടുപ്പ് തുടങ്ങി. അബദ്ധം മനസിലാക്കിയതിനെ  തുടർന്ന് വോട്ടിംഗ് നിർത്തി വച്ചു.

കൂട്ടിക്കൽ പഞ്ചായത്തിലെ ഇളങ്കാട് കെ.ആർ. നാരായണൻ ഹാളിലാണ് ഉദ്യോഗസ്ഥർക്ക് തെറ്റു പറ്റിയത്. പോളിങ്ങ് ഏജൻറുമാരെ രാവിലെ 5 ന് വിളിച്ചു വരുത്തുകയും 6 ന് വോട്ടെടുപ്പ തുടങ്ങുകയുമായിരുന്നു. 

20 വോട്ടു ചെയ്ത ശേഷമാണ് സമയത്തിലെ പിഴവ് വോട്ടർമാർ ചൂണ്ടികാട്ടിയത്.തുടർന്ന് വോട്ടെടുപ്പു നിർത്തി വയ്ക്കുകയും 7 മണിക്ക് പുനരാരംഭിക്കുകയും ചെയ്തു.. സംഭവത്തെക്കുറിച്ച് ജില്ലാ കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
أحدث أقدم