യുവനടിയെ അപമാനിച്ച സംഭവം - പ്രതികള്‍ പോലീസ് പിടിയില്‍.








യുവനടിയെ അപമാനിച്ച സംഭവം - പ്രതികള്‍ പോലീസ് പിടിയില്‍.
പോലീസില്‍ കീഴടങ്ങുന്നതിനായി കൊച്ചിയിലേക്ക് പുറപ്പെട്ട പെരിന്തല്‍മണ്ണ സ്വദേശികളായ ആദില്‍,ഇര്‍ഷാദ്‌എന്നിവരെ കളമശേരി പോലീസാണ് കസ്റ്റഡിയിലെടുത്തത്.

നേരത്തെ നടിയോട് ബോധപൂര്‍വ്വം അപമര്യാദയായി പെരുമാറിയില്ലെന്നും മാപ്പു പറയാമെന്നുമുള്ള വെളിപ്പെടുത്തലുമായി പ്രതികള്‍ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിന്നു. എന്നാല്‍ പ്രതികളുടെ കുറ്റത്തിന് സി.സി.ടി.വി ദൃശ്യങ്ങള്‍ തെളിവായതിനാല്‍ മാപ്പപേക്ഷ അംഗീകരിയ്ക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് കോടതിയില്‍ കീഴടങ്ങുന്നതിനായി പ്രതികള്‍ കൊച്ചിയിലേക്ക് പുറപ്പെട്ടത്.
ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയും സമര്‍പ്പിച്ചിരുന്നു.


أحدث أقدم