ഡൽഹി :ചില കൊവിഡ് വാക്സിനുകൾക്ക് അടുത്ത ആഴ്ചകളിൽ അനുമതി നൽകിയേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വാര്‍ത്താ സമ്മേളനത്തിനിടെ ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവ അപേക്ഷ നല്‍കിയിട്ടുണ്ട് ആറ്. വാക്‌സിനുകളാണ് നിലവില്‍ രാജ്യത്ത് പരീക്ഷണ ഘട്ടത്തിലുള്ളത്. ഉപയോഗാനുമതി ലഭിച്ചാലുടൻ തന്നെ വൻതോതിൽ വാക്സിൻ നിർമാണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായി. കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാവരിലേക്കും വാക്സിൻ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ നിര്‍മാതാക്കളുമായും ഗവേഷകരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും രാജേഷ് ഭൂഷൺ പറഞ്ഞു.