സൈബർ തട്ടിപ്പിന് ഇരയായി എഴുത്തുകാരി സാറാ ജോസഫിന്റെ മരുമകൻ
ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും 20 ലക്ഷത്തിലധികം രൂപയാണ് നഷ്ടമായത്. ഇതോടെ സൈബർ സെല്ലിൽ പരാതി നൽകി.
സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുത്താണ് കവർച്ച സംഘം തട്ടിപ്പ് നടത്തിയത്. ഡ്യൂപ്ലിക്കേറ്റ് സിമ്മിൽ വന്ന ഒടിപി ഉപയോഗിച്ച് പണം തട്ടിയെടുക്കുകയായിരുന്നു എന്നാണ് നിഗമനം.
അതേസമയം, സംഭവത്തിൽ ബാങ്ക് നടപടികളെ വിമർശിച്ച് സാറാ ജോസഫ് രംഗത്തെത്തി. ബാങ്ക് അറിയാതെ ഒന്നും സംഭവിക്കില്ലെന്ന് അവർ കുറ്റപ്പെടുത്തി. ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് തണുത്ത പ്രതികരണമാണെന്നും പണം പിൻവലിക്കപ്പെട്ട വിവരം മെസേജായി ലഭിച്ചില്ലെന്നും സാറാ ജോസഫ് വ്യക്തമാക്കി.