തിരുവനന്തപുരം:, പുതുവർഷത്തിൽ പുത്തൻ പരിഷ്കാരങ്ങൾ വരുത്തി കേരളാ മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിങ്ങ് ടെസ്റ്റ് ഒഴികെയുള്ള എല്ലാ സേവനങ്ങളും ഓൺ ലൈനിൽ ഒരുക്കുന്നതാണ് മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്ന, സുപ്രധാന പരിഷ്കാരം. ഇന്ന് മുതൽ ഇത് നിലവിൽ വരുമെന്നാണ് വകുപ്പ് അറിയിച്ചിട്ടുള്ളത്. മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും ഇന്ന് മുതൽ ഇ- ഓഫീസുകളായിരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനങ്ങളുടെ നികുതി അടയ്ക്കുന്നതിനും പെർമിറ്റ് എടുക്കുന്നതിനും സാധാരണ ഗതിയിൽ ആളുകൾ ഓഫീസിനെ ആശ്രയിച്ചിരുന്നു. ഈ സേവനങ്ങളും ഇനി ഓൺ ലൈനിൽ ലഭ്യമാക്കുന്നുണ്ട്.
ഓൺ ലൈൻ സംവിധാനത്തിലേക്ക് മാറുന്നതോടെ പ്രവാസികൾക്ക് വിദേശത്ത് നിന്ന് തിരിച്ചെത്താതെ അവിടെ നിന്ന് തന്നെ ഓൺ ലൈനായി ലൈസൻസ് പുതുക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ആർ.ടി.ഓഫീസുകളിൽ ആൾത്തിരക്ക് ഒഴിവാക്കുന്നതിനാണ് ഈ സംവിധാനം നടപ്പാക്കുന്നത്.