നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി








കാസർകോഡ്: രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വീട്ടിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

 കഴുത്തിൽ കേബിൾ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം . കാസർകോട് ബദിയടുക്കയിലാണ് സംഭവം . ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയെ രക്ത സ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . 
ആശുപത്രിയിലെത്തിക്കും മുൻപ് ഷാഹിന പ്രസവിച്ചതായി ഡോക്ടർ അറിയിച്ചു . തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത് .

أحدث أقدم