തേങ്കുറിശിയിലെ ദുരഭിമാനക്കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി






പാലക്കാട്: തേങ്കുറിശിയിലെ ദുരഭിമാനക്കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ സുരേഷിന്റെ വീട്ടില്‍നിന്നാണ് കത്തി കണ്ടെത്തിയത്. സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പിനു ശേഷമാണു പ്രതികളെ വീട്ടിലെത്തിച്ചത്. വെള്ളിയാഴ് ച വൈകുന്നേരം ആറോടെ തേങ്കുറുശി മാങ്കുളത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇലമന്ദം ആറുമുഖന്റെ മകന്‍ അനീഷ് (അപ്പു 27) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ഭാര്യപിതാവ് പ്രഭുകുമാര്‍, ഭാര്യയുടെ അമ്മാവന്‍ സുരേഷ് എന്നിവരെയാണ് കുഴല്‍മന്ദം പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തിനുശേഷം ഒളിവില്‍ പോയിരുന്ന പ്രഭുകുമാറിനെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കോയമ്പത്തൂരിലെ ബന്ധുവിട്ടില്‍ നിന്നാണു പിടികൂടിയത്. സുരേഷ് നേരത്തേതന്നെ പിടിയിലായിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ സഹോദരന്‍ അരുണിനൊപ്പം പോകുന്നതിനിടെ ഇലമന്ദം മാങ്കുളം ജംഗ്ഷനില്‍വച്ചാണ് പ്രഭുകുമാറും സുരേഷും അനീഷിനെ ആക്രമിച്ചത്.


 

أحدث أقدم