ചൊവ്വാഴ്ച ഭാരത് ബന്ദ്‍; മോദിയുടെ കോലം കത്തിക്കും; കര്‍ഷകരോഷം പിന്നോട്ടില്ല

   
ദില്ലി : കര്‍ഷകസംഘടനകള്‍ ചൊവ്വാഴ്ച രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു. വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലംകത്തിക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. കാർഷിക നിയമങ്ങളിൽ കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്ന ഭേദഗതികൾക്ക് വഴങ്ങേണ്ടതില്ലെന്ന് തന്നെയാണ് കർഷക സംഘടനകളുടെ തീരുമാനം. നിയമം പിൻവലിക്കും വരെ സമരം തുടരാനാണ് തീരുമാനമെന്ന് കിസാൻ സഭ ജനറൽ സെക്രട്ടറി ഹന്നൻ മൊല്ല മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം, ദേശീയപാതകൾ ഉപരോധിച്ചുള്ള കർഷക സമരം ഒൻപതാം ദിവസത്തിലേക്ക് കടന്നതോടെ ഡൽഹിയിൽ ഭക്ഷ്യക്ഷാമം തുടങ്ങി.

താങ്ങുവില ഉറപ്പു നൽകുന്നതിന് പുറമേ  കോർപ്പറേറ്റുകൾ അടക്കമുള്ളവരോടുള്ള തർക്ക പരിഹാരത്തിന് കർഷകർക്ക് സിവിൽ കോടതിയിൽ അനുവദിക്കാമെന്നും കാർഷികച്ചന്തകളിൽ ലെവി പിരിക്കുന്നതടക്കമുള്ള കാര്യങ്ങൾ സ്വകാര്യ ച്ചന്തകളിലും ഏർപ്പെടുത്താമെന്നും വിപണത്തിന് കർഷകർ പാൻ കാർഡ് നൽകണമെന്ന വ്യവസ്ഥ ഒഴിവാക്കാമെന്നും ഭേദഗതികളായി സർക്കാർ മുന്നോട്ടുവച്ചു.. എന്നാൽ ഇതിനോട് വഴങ്ങാൻ കർഷക സംഘടനകൾ തയാറായിട്ടില്ല. ദേഭഗതിയാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നതെങ്കിൽ നാളത്തെയും ചർച്ചയും പരാജയപ്പെടുമെന്ന് കിസാൻസഭ ജനറൽസെക്രട്ടറി ഹന്ന ൻ മൊല്ല പറഞ്ഞു.
أحدث أقدم