ടൈറ്റിലിന്റെ ടൈറ്റാനിക് റിലീസ് ഫേസ്ബുക്കിൽ.



മലബാർ ഫിലിം പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഹ്രസ്വചലച്ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ വിഖ്യാത ഹോളിവുഡ് സംഗീത സംവിധായകൻ ശ്രീ. ജോൺ അൾട്ട്മാൻ 2020 ഡിസംബർ 16ന് വൈകിട്ട് 6 മണിക്ക് ( ലണ്ടൻ സമയം ഉച്ചയ്ക്ക് 12.30ന് ) ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്യുന്നു. ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക് എന്ന ചലച്ചിത്രത്തിന്റെ പീരിയോഡിക് മ്യൂസിക്കിലൂടെ ഓസ്കാർ നോമിനേഷൻ ലഭിച്ച ജോൺ അൾട്ടമാൻ എമ്മി പുരസ്‌കാര ജേതാവാണ്. മോഹൻലാൽ നായകനായ ആകാശഗോപുരമാണ് ജോൺ അൾട്ടമാൻ സംഗീത സംവിധാനം ചെയ്ത ഏക മലയാള ചലച്ചിത്രം.

സമകാലിക സാമൂഹികാവസ്ഥയിൽ ലോകമാസകലം വർദ്ധിച്ചു വരുന്ന ആത്മഹത്യ നിരക്കിൽ കേരളവും ഒട്ടും പിന്നിലല്ല. കുട്ടികളുടേയും  കൗമാരക്കാരുടേയും ഇടയിലെ ആത്മഹത്യാ നിരക്കിൽ കേരളം മുന്നിലെന്നും സമീപകാല പഠനങ്ങൾ സൂചന നൽകുന്നു. ഈ ഒരു സാഹചര്യത്തിൽ തികച്ചും സാമൂഹിക പ്രതിബദ്ധതയോടെയാണ് മലബാർ ഫിലിം പ്രൊഡക്ഷൻസ് ഈ ഹ്രസ്വ ചലച്ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും  അജികുമാർ നിർവഹിക്കുന്നു. ഛായഗ്രഹണം: ചരൺ സി രാജ്, ചിത്രസന്നിവേശം: മനോജ്‌ നന്ദാവനം, ഡോ. സ്മിത പിഷാരടി യുടെ ഗാനങ്ങൾക്ക്‌ ജയൻ പിഷാരഡി ഈണം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് ഇയ്യക്കാട്. ഡിസംബർ അവസാനം ഷൂട്ടിങ് ആരംഭിക്കുന്ന ഈ ഹ്രസ്വ ചലച്ചിത്രത്തിന്റെ താര നിർണയം പൂർത്തിയായി വരുന്നു.
أحدث أقدم