വോട്ട് ചെയ്യാനെത്തിയയാള്‍ കുഴഞ്ഞുവീണു മരിച്ചു.

'





ആലപ്പുഴ: ആലപ്പുഴയില്‍ വോട്ട് ചെയ്യാനെത്തിയയാള്‍ കുഴഞ്ഞുവീണു മരിച്ചു. കാര്‍ത്തികപ്പള്ളി മഹാദേവികാട് എസ്എന്‍ഡിപി ഹൈസ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയശേഷം പുറത്തിറങ്ങിയ മഹാദേവികാട് കളത്തിപറമ്പില്‍ ബാലന്‍ (60) ആണു മരിച്ചത്. 

രാവിലെ റാന്നി നാറാണംമൂഴി ഒന്നാം വാര്‍ഡിലും സമാന സംഭവമുണ്ടായിരുന്നു. പുതുപ്പറമ്പില്‍ മത്തായി(90) ആണ് മരിച്ചത്. വോട്ട് ചെയ്തതിനു പിന്നാലെ ഇദ്ദേഹം തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

أحدث أقدم