എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപിച്ച് വീട്ടമ്മയുടെ കര്‍ണപുടം അടിച്ചുപൊട്ടിച്ചു.





മൂവാറ്റുപുഴ: വോട്ട് ഒരു പൗരൻ്റ സ്വതന്ത്രാവകാശമാണ്. പക്ഷേ, ഇവിടെ അതല്ല ... എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപിച്ച് വീട്ടമ്മയുടെ കര്‍ണപുടം അടിച്ചുപൊട്ടിച്ചു. 

മൂവാറ്റുപുഴയ്ക്കടുത്ത് തൃക്കളത്തൂരിലാണ് സംഭവം. വോട്ടെണ്ണലിന് രണ്ടു ദിവസം മുന്‍പായിരുന്നു അയല്‍വാസിയുടെ ആക്രമണം. കേരള നിയമസഹായ സമിതി ഇടപെടലിനെ തുടര്‍ന്ന് പോലീസ് കേസെടുത്തു.

തൃക്കളത്തൂര്‍ സംഗമംപടിയിലുള്ള സജിത സാജനാണ് അയല്‍വാസിയുടെ ആക്രമണത്തില്‍ കേള്‍വിശക്തിക്ക് ഗുരുതര തകരാറുപറ്റിയത്. ആക്രമണമുണ്ടായി ഒരാഴ്ചയ്ക്കുശേഷം ചെവിയില്‍ നിന്ന് രക്തം വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇടതു കര്‍ണപുടം പൊട്ടിയെന്ന് കണ്ടെത്തിയത്.



أحدث أقدم