കോഴഞ്ചേരി : കോയിപ്രം പോലീസ് സ്റ്റേഷനിലെ 11 പോലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്റ്റേഷന്റെ പ്രവര്‍ത്തനം അവതാളത്തിലായി.
കോവിഡ് ബാധിതരായ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സ്റ്റേഷന് മതിലകത്തുള്ള ഒരു പ്രത്യേക ബില്‍ഡിംഗില്‍ പാര്‍പ്പിച്ചിരിക്കുകയാണ് .ഇവരുടെ വീടുകളില്‍ ചെറിയ കുട്ടികളും പ്രായമുള്ളവരും ഉള്ളതിനാലാണ് വീട്ടില്‍ പോകാതെ സ്റ്റേഷനകത്തുതന്നെ കോവിഡ് ചികിത്സാ കേന്ദ്രം ക്രമീകരിച്ചിരിക്കുന്നത് .
രോഗ ബാധിതര്‍ക്കുള്ള മരുന്നുകളും ആഹാരവും സഹപ്രവര്‍ത്തകര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് നല്‍കുന്നത്.