ന്യൂദൽഹി: പെരിയ ഇരട്ടക്കൊലക്കേസ് - സർക്കാർ ഹർജി തള്ളി.
സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. സി.ബി.ഐ അന്വേഷണം ശരിവെച്ചു.
സുപ്രീം കോടതിയിലെ ഹർജിയിൽ തീർപ്പ് ഉണ്ടാകുന്നത് വരെ ഹൈക്കോടതിയിൽ നൽകിയ കോടതി അലക്ഷ്യ ഹർജിയിലെ നടപടികളുമായി മുന്നോട്ട് പോകില്ലെന്ന് ശരത്ത് ലാലിന്റെയും കൃപേഷിന്റേയും കുടുംബം സുപ്രീം കോടതിയെ നേരത്തേ അറിയിച്ചിരുന്നു.