സംസ്ഥാനത്ത് ജനുവരി ഒന്നുമുതല്‍ ഓണ്‍ലൈനിലൂടെയുള്ള പുകപരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി


തിരുവനന്തപുരം; സംസ്ഥാനത്ത് ജനുവരി ഒന്നുമുതല്‍ ഓണ്‍ലൈനിലൂടെയുള്ള പുകപരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.

വാഹന്‍ സോഫ്റ്റ്വയറുമായി ബന്ധിപ്പിച്ച പുകപരിശോധന കേന്ദ്രങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റിനു മാത്രമേ സാധുതയുണ്ടാവുകയൊള്ളൂ. പുകപരിശോധന ഓണ്‍ലൈനായി നടത്തുന്ന കേന്ദ്രങ്ങളില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റ് എടുക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശിച്ചു.

നവംബര്‍ ഒന്നിനാണ് പുകപരിശോധന ഓണ്‍ലൈനിലാക്കിയത്. പഴയ സംവിധാനത്തില്‍ എടുത്ത സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കാലാവധി കഴിയുന്നതുവരെ സാധുതയുണ്ടാകുകയൊള്ളൂവെന്നും നേരത്തെ അറിയിച്ചിരുന്നു.
أحدث أقدم