രഹസ്യ ലാബിൽ മയക്കുമരുന്ന് ഉത്പാദിപ്പിച്ച പി എച്ച് ഡിക്കാരൻ അറസ്റ്റിൽ






ഹൈദരാബാദ് : ഹൈദരാബാദില്‍ രഹസ്യലാബില്‍ മയക്കുമരുന്ന് ഉത്പാദിപ്പിച്ച യുവാവ് അറസ്റ്റില്‍. കെമിസ്ട്രിയില്‍ പിഎച്ച്ഡിയുള്ള യുവാവ് മിയോ മിയോ എന്ന മയക്കുമരുന്നാണ് ലാബില്‍ നിര്‍മിച്ചത്.

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ലാബില്‍ അന്വേഷണ സംഘം പരിശോധന നടത്തിയത്. പരിശോധനയില്‍ 63.12 ലക്ഷം രൂപ വിലമതിക്കുന്ന 3.156 കിലോഗ്രാം മെഫഡ്രോണ്‍ പിടിച്ചെടുത്തു. തുടര്‍ന്ന് ലാബ് ഉടമയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 12.40 ലക്ഷം രൂപ വിലമതിക്കുന്ന 112 ഗ്രാം മെഫഡ്രോണ്‍ സാംപിളുകള്‍ കണ്ടെത്തി.


أحدث أقدم