ബൂത്ത് ഏജന്റ് ഹൃദയാഘാതം മൂലം മരിച്ചു.






മലപ്പുറം(പളളിക്കല്‍).ബൂത്ത് ഏജന്റ് ഹൃദയാഘാതം മൂലം മരിച്ചു. പളളിക്കല്‍ പഞ്ചായത്തിലെ 19-ാം വാര്‍ഡ് ചെനക്കലില്‍ സ്വതന്ത്രസ്ഥാനാര്‍ഥി ബഷീര്‍ കണ്ണനാരിയുടെ ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ച അസൈന്‍ സാദിഖ് (33)ആണ് മരിച്ചത്. 

ചെനക്കല്‍ കോപ്പറേറ്റീവ് കോളേജിലെ ഒന്നാം നമ്പര്‍ ബൂത്തിലാണ് സംഭവം. നെഞ്ച് വേദനയെ തുടര്‍ന്ന് ബൂത്തില്‍ നിന്നിറങ്ങി ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. എന്നാല്‍ നില ഗുരുതരമായതോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.



أحدث أقدم