എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഊ​ന്ന​ൽ ന​ൽ​കേ​ണ്ട പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും.





തിരുവനന്തപുരം: എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഊ​ന്ന​ൽ ന​ൽ​കേ​ണ്ട പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും.

 പാ​ഠ​ഭാ​ഗ​ങ്ങ​ൾ നി​ശ്ച​യി​ക്കാ​നു​ള്ള വി​ഷ​യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ശി​ൽ​പ്പ​ശാ​ല എ​സ്‌​സി​ഇ​ആ​ർ​ടി​യി​ൽ പൂ​ർ​ത്തി​യാ​യി. 40 ശ​ത​മാ​നം പാ​ഠ​ഭാ​ഗ​ങ്ങ​ൾ​ക്കാ​ണ് ഊ​ന്ന​ൽ ന​ൽ​കു​ക. ഈ ​പാ​ഠ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ത​ന്നെ പ​ര​മാ​വ​ധി മാ​ർ​ക്കി​നു​ള്ള ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കും.

ഉ​ത്ത​ര​മെ​ഴു​തേ​ണ്ട​തി​ന്‍റെ ഇ​ര​ട്ടി ചോ​ദ്യ​ങ്ങ​ൾ ചോ​ദ്യ​പേ​പ്പ​റി​ലു​ണ്ടാ​കും. ജ​നു​വ​രി ആ​ദ്യ​വാ​ര​ത്തി​ൽ ത​ന്നെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക്കു​ള്ള ചോ​ദ്യേ​പ​പ്പ​ർ ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യു​ള്ള ശി​ൽ​പ്പ​ശാ​ല പ​രീ​ക്ഷ​ഭ​വ​നി​ൽ ആ​രം​ഭി​ക്കും.

വെ​ള്ളി​യാ​ഴ്ച മു​ത​ൽ സ്കൂ​ളി​ലെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​തൃ​ക ചോ​ദ്യ​പേ​പ്പ​റു​ക​ൾ ല​ഭ്യ​മാ​ക്കും. ഊ​ന്ന​ൽ ന​ൽ​കു​ന്ന പാ​ഠ​ഭാ​ഗ​ങ്ങ​ളെ അ​ധി​ക​രി​ച്ചാ​യി​രി​ക്കും സ്കൂ​ളു​ക​ളി​ൽ പ്ര​ധാ​ന​മാ​യും റി​വി​ഷ​ൻ ന​ട​ത്തു​ക.


أحدث أقدم