കൊവിഡ് വാക്സിനെടുത്താൽ രണ്ട് മാസം മദ്യപിക്കരുത്; റഷ്യയുടെ മുന്നറിയിപ്പ്










ലണ്ടൻ: കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി റഷ്യ. കൊവിഡ് വാക്സിനെടുത്താൽ രണ്ട് മാസം  മദ്യപിക്കരുതെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി ടാറ്റിയാന ഗോലിക്കോ ടാസ് ന്യൂസ് ഏജൻസിയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

സ്പുട്‌നിക് വി കൊവിഡ് വാക്സിൻ ഫലപ്രദമാകാൻ 42 ദിവസത്തേയ്ക്ക് റഷ്യക്കാർ അധിക മുൻകരുതലുകൾ പാലിക്കേണ്ടതുണ്ടെന്ന് ടാറ്റിയാന പറഞ്ഞു.

ആളുകൾ തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക, മാസ്കുകൾ ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യത്തോടെയിരിക്കാനും ശക്തമായ രോഗപ്രതിരോധ ശേഷി നേടാനും മദ്യം ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണെന്നും ടാറ്റിയാന പറയുന്നു. സ്പുട്‌നിക് വി വാക്സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് റഷ്യൻ ആരോഗ്യ അധികൃതർ വ്യക്തമാക്കി കഴിഞ്ഞു.


أحدث أقدم