തടി ലോറി കനാലിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.







മൂവാറ്റുപുഴ : തടി ലോറി കനാലിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പെരുമ്പാവൂർ വളയന്‍ചിറങ്ങരയില്‍ ആണ് സംഭവം. എരുമേലി കോയിക്കല്‍കാവ്, പ്ലാമൂട്ടില്‍ മിഥുന്‍ ആണ് മരിച്ചത്. മൃതദേഹം മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് വെളുപ്പിന് അഞ്ചുമണിക്കായിരുന്നു സംഭവം. മണ്ണൂര്‍ പോഞ്ഞാശേരി റോഡിലൂടെ വന്ന ലോറി റോഡിലെ വലിയ കുഴിയില്‍ വീണപ്പോള്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൂചന

മറിഞ്ഞ വാഹനത്തിനടിയില്‍പെട്ടാണ് ഡ്രൈവര്‍ മരിച്ചത്. പട്ടിമറ്റം ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. ഗതാഗത യോഗ്യമല്ലാത്ത വിധം റോഡ് തകർന്നു കിടക്കുന്നതാണ് അപകടത്തിന് കാരണമായി നാട്ടുകാർ പറയുന്നത്.

 

أحدث أقدم