അമ്മാവനെ കൊലപ്പെടുത്തിയ അനന്തിരവൻ അറസ്റ്റില്‍.




കൊല്ലം: കൊട്ടാരക്കര വാക്കനാട് അമ്മാവനെ കൊലപ്പെടുത്തിയ സഹോദരി പുത്രന്‍ അറസ്റ്റില്‍. ഇലയം സ്വദേശി ശിവകുമാറാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരി പുത്രന്‍ നിധീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കൊലപാതകമുണ്ടായത്.

ടിപ്പര്‍ ലോറി ഡ്രൈവര്‍മാരായി ജോലി നോക്കിയിരുന്ന ഇരുവരും ഇന്നലെ അമിതമായി മദ്യപിച്ചു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശിവകുമാറിന്റെ വീടിന് സമീപത്ത് വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഒത്തുതീര്‍പ്പിനായി ഇടക്ക് കയറിയ അമ്മ ശാന്തയ്ക്കും മര്‍ദനമേറ്റു. അടിയേറ്റ് മറിഞ്ഞ ശിവകുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



أحدث أقدم