നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറി.




തിരുവനന്തപുരം:  നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറി. വെഞ്ഞാറമൂട് ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. മാണിക്കോട് മഹാദേവ ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ കാര്‍ ഡ്രൈവര്‍  പത്തനംതിട്ട കാരമ്മേലി റോഷന് (30) പരിക്കേറ്റു.

രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണം. നിയന്ത്രണം വിട്ട കാര്‍ ആദ്യം ഒരു കാറില്‍ ഇടിക്കുകയും പിന്നീട് എതിര്‍വശത്തുള്ള കടയിലേക്ക് പാഞ്ഞ്കയറുകയുമായിരുന്നു. ഇലക്‌ട്രിക് പോസ്റ്റും തകര്‍ത്തു.



أحدث أقدم