തിരുവനന്തപുരം: സംസ്ഥാനത്ത് പലിശ രഹിത ബാങ്കിംഗ് തുടങ്ങാന്‍ കഴിയാത്തതിന്റെ കാര്യം ഗൗരവത്തില്‍ പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതായിരുന്നു പ്രധാന തടസം. എന്നാല്‍ സംസ്ഥാനത്ത് അതു സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തിലടക്കം വന്ന വീഴ്ചകളാണ് പരിശോധിക്കുക. കേരളത്തിന്റെ ധന സമാഹരണത്തിന് പ്രധാനപ്പെട്ട മാര്‍ഗമാണ് പലിശ രഹിത ബാങ്കിംഗെന്ന് ധനമന്ത്രി പറഞ്ഞു.
റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേരളം പലിശ രഹിത ബാങ്കിംഗ് എന്ന ആശയത്തിന് തുടക്കമിട്ടത്. എന്നാല്‍ അത് മുന്നോട്ടു കൊണ്ടുപോകാനായില്ല. പല തരത്തിലെ തടസങ്ങളായിരുന്നു നേരിടേണ്ടി വന്നതെന്നും തോമസ് ഐസക് പറഞ്ഞു.