പാചകവാതക വില വര്‍ധിപ്പിച്ചു




'ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില വര്‍ധിപ്പിച്ചു. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വില 54.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 19 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക സിലിണ്ടറിന്റെ വില 1,296 രൂപയായി. നവംബറില്‍ ഇത് 1,241 രൂപയായിരുന്നു.

കൊല്‍ക്കത്തയില്‍ 1,351 രൂപയും ചെന്നൈ, മുംബൈ എന്നി നഗരങ്ങളില്‍ യഥാക്രമം 1,410, 1,244 എന്നിങ്ങനെയുമാണ് പാചകവാതക വില. അതേസമയം, ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന സബ്‌സിഡി രഹിത പാചകവാതകത്തിന്റെ വിലയില്‍ മാറ്റമില്ല.

أحدث أقدم