ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല: ഹർജി ഹൈക്കോടതി തള്ളി



തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ ആശുപത്രിയിൽ ജുഡീഷൽ കസ്റ്റഡിയിൽ കഴിയുന്ന മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഇബ്രാഹിം കുഞ്ഞ് അന്വേഷണത്തിന് സഹകരിക്കുന്നില്ലെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകാൻ സാധിക്കില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിം കുഞ്ഞ് ജാമ്യാപേക്ഷ നൽകിയത്. എന്നാൽ സർക്കാർ വാദം പരിഗണിച്ച് ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു.


പാലാരിവട്ടം പാലം അഴിമതിക്കേസിൽ അഞ്ചാം പ്രതിയാണ് മുൻ പൊതുമരാമത്ത് മന്ത്രിയായ ഇബ്രാഹിം കുഞ്ഞ്. കേസിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചത് മുതൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു.
أحدث أقدم