തൊടുപുഴ: നഗരസഭയിൽ തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ സിപിഎം പ്രവർത്തകരും മുസ്ലിം ലീഗ് പ്രവർത്തകരും ഏറ്റുമുട്ടി. ഏഴാം വാർഡ് മുസ്ലിം ലീഗ് സ്ഥാനാർത്ഥി അബ്ദുൽ ഷെരീഫിനെ സി പി എം പ്രവർത്തകര വീടുകയറി ആക്രമിച്ചെന്നാണ് പരാതി.
തെരഞ്ഞെടുപ്പ് തർക്കത്തെ തുടർന്നുള്ള സംഘർഷമെന്ന് പൊലീസ് പറയുന്നു. പോളിംഗ് കഴിഞ്ഞതിന് പിന്നാലെ മുസ്ലിം ലീഗ് പ്രവർത്തകർ ആദ്യം സിപിഎം പ്രവർത്തകരെ ആക്രമിയ്ക്കുകയായിരുന്നു. ഇതിന് പ്രതികാരമായി ലീഗ് സ്ഥാനാർത്ഥിയുടെ വീട് സി.പി.എം പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അബ്ദുൽ ഷെരീഫിന്‍റെ ഭാര്യയ്ക്കും സഹോദരനും ആക്രമണത്തിൽ പരിക്കേറ്റു.