നാദാപുരത്ത് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; സ്ഥാനാര്‍ത്ഥിയ്ക്കും സി.ഐയ്ക്കും പരിക്ക്



കോഴിക്കോട്: നാദാപുരത്ത് യു.ഡി.എഫ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം. ചിയ്യൂരാണ് സംഭവം. കൂട്ടംകൂടി നിന്നവരെ പിരിച്ചുവിടാനുള്ള ശ്രമമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പോലീസ് ടൗണിലെ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ പൊലീസും പൊതുജനങ്ങളും തമ്മില്‍ സംഘര്‍ഷം രൂപപ്പെട്ടു.

ഇതോടെ ആളുകളെ പിരിച്ചു വിടാന്‍ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കും സി.ഐക്കും പരുക്കേറ്റു. നാദാപുരം ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ഥി നജ്മ ബീവി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍. സുനില്‍ കുമാര്‍ എന്നിവര്‍ക്കും കടയിലെ ഒരു ജീവനക്കാരനുമാണ് പരുക്കേറ്റത്. കൂടാതെ എസ്.ഐ ശ്രീജേഷിനും മൂന്ന് പോലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

 
أحدث أقدم