മുണ്ടക്കയം: 31-ാം മൈല്‍ വേയ് ബ്രിഡ്ജിന് സമീപം ബസും കാറും കൂട്ടിയിടിച്ച് അപകടം. പാലാ, കാഞ്ഞിരപ്പള്ളി സ്വദേശികളായ നാലംഗ സംഘം സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് ബസിലിടിച്ചത്.കാറിലുണ്ടായിരുന്ന ഒരാള്‍ തല്ക്ഷണം മരിച്ചു. പാലാ മൂന്നാനി മണിയാക്കുപാറയില്‍ ആശിഷ് ജോസ് (27) ആണ് മരിച്ചത്. മൂന്ന് പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ പെട്ടവരില്‍ മൂന്ന് പേര്‍ പാലാ സ്വദേശികളും ഒരാള്‍ കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിയുമാണ്. ഞായറാഴ്ച്ച രാത്രി എട്ടു മണിയോടു കൂടിയായിരുന്നു അപകടം. വളവില്‍ കാര്‍ തെറ്റായ ദിശയിലൂടെ വന്ന് ബസില്‍ ഇടിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി. അപ്പുവിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍.